ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍. സര്‍ക്കാരിന്റെ മുന്നൊരുക്കമില്ലായ്മയുടെ ഇരയാണ് ആത്മഹത്യ ചെയ്ത കുട്ടിയെന്നായിരുന്നു എം.എല്‍.എയുടെ വിമര്‍ശനം.

   

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.പണം ഇല്ലാത്തതിനാല്‍ കേടായ ടി.വി നന്നാക്കാന്‍ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here