‘മതമില്ല’ മകന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി. മകനെ ഒന്നാംക്ലാസില്‍ പ്രവേശിപ്പിക്കാന്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ എത്തിയ ദമ്പതികള്‍ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

ന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയില്‍ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ ആരോപണം. ധന്യയും ഭര്‍ത്താവ് നസീമും മകനെ ഒന്നാംക്ലാസില്‍ പ്രവേശിപ്പിക്കാന്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം. പ്രവേശന ഫോം പൂരിപ്പിച്ച് നല്‍കിയപ്പോഴാണ് എല്‍പി വിഭാഗം മേധാവിയായ സിസ്റ്റര്‍ ടെസ്സി തടസം അറിയിച്ചത്. പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തതോടെ മാനേജ്‌മെന്റുമായി ആലോചിച്ച് ശേഷം സിസ്റ്റര്‍ വിശദമായ സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടു.

   

അഡ്മിഷന്‍ വേണമെങ്കില്‍ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നാണ് നസീമിനോട് സിസ്റ്റര്‍ പറഞ്ഞത്. മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്ന് നസീമും ധന്യയും പറയുന്നു.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ പട്ടം സെന്റ് മേരീസ് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളായാണ് അറിയപ്പെടുന്നത്. അക്കാദമിക രംഗത്തും മുന്നിലാണ് സ്‌കൂള്‍. അതുകൊണ്ടു തന്നെ കാലാകാലങ്ങളിലായി സര്‍ക്കാരും വലിയ പിന്തുണയാണ് സ്‌കൂളിന് നല്‍കുന്നത്. നസീമിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതായി സ്‌കൂള്‍ അധികൃതരും സമ്മതിച്ചിട്ടുണ്ട്. നസീം പരാതി അറിയിച്ചതോടെ പ്രവേശനം നല്‍കാന്‍ തയ്യാറാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. പക്ഷെ ഇനി പ്രവേശനം വേണ്ടെന്നാണ് രക്ഷിതാക്കളുടെ നിലപാട്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here