തദേശവാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്.

ദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വാര്‍ഡും കൂട്ടിച്ചേര്‍ക്കേണ്ട സാഹചര്യം നിലവിലില്ല. ഇടതുമുന്നണിയുടെ രാഷ്ട്രീയ നേട്ടത്തിനുള്ള നടപടിയാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

   

സംസ്ഥാന സര്‍ക്കാര്‍ കാബിനറ്റ് കൂടി ഇങ്ങനൊരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് ചട്ടലംഘനമാണ്. തദേശവാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് അനാവശ്യമാണ്. രാജ്ഭവനില്‍ താമസിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റാണ് ഗവര്‍ണറെന്നും മുരളീധരന്‍ വിമര്‍ശിച്ചു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here