പാലാ പൊന്‍കുന്നം റോഡില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം ലോറിയിലിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്.

പാലാ പൊന്‍കുന്നം റോഡില്‍ കൂമ്ബാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ എട്ട് കര്‍ണാടക സ്വദേശികള്‍ക്ക് പരുക്കേറ്റു.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് വാന്‍ ഇടിച്ചത്.

   

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭക്തര്‍. കര്‍ണാടകത്തിലെ ചിക്കാരിപ്പുഴ താലൂക്കില്‍ താമസിക്കുന്ന സാഗര്‍(30), ഹരീഷ്(28), കാര്‍ത്തിക്(13), കാജോഷ്(22),പരമേശ്വര്‍(62),ശ്രീനിവാസ്(30),പരശുറാം (25),സന്തോഷ് (32) എന്നിവര്‍ക്കാണ് പരുക്കേറ്റത് . ഇവരെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവത്തെ തുടര്‍ന്ന് പാതയില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു .LEAVE A REPLY

Please enter your comment!
Please enter your name here