ചങ്ങനാശ്ശേരി നഗരത്തില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം.

ങ്ങനാശ്ശേരി നഗരത്തില്‍ രണ്ടിടങ്ങളില്‍ തീപിടുത്തമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി . വടക്കേക്കര തട്ടാരപ്പള്ളി കോളനിക്ക് സമീപത്തെ തരിശുപാടത്താണ് ആദ്യം തീപിടുത്തമുണ്ടായത് . ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് തീകത്തിച്ച ഭാഗത്തുനിന്ന് തരിശുപാടത്തേക്ക് തീ ആളിപ്പടരുകയായിരുന്നു . പാടത്തിന്റെ നല്ലൊരുഭാഗം അഗ്‌നിക്കിരയായി . ചങ്ങനാശ്ശേരി അഗ്‌നിരക്ഷാസേന എത്തിയെങ്കിലും ഫയര്‍ എഞ്ചിന്‍ പാടശേഖരത്തിനടുത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല.

   

തുടര്‍ന്ന് സമീപത്തെ തോട്ടില്‍നിന്നു ഉദ്യോഗസ്ഥന്‍മാര്‍ വെള്ളം കോരിയാണ് തീ നിയന്ത്രണവിധേയമാക്കിയത് . ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ എസ്.മണിയന്‍, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ ബിന്റു ആന്റണി, നോബിന്‍ വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത് . നാട്ടുകാരും തീ അണയ്ക്കാന്‍ സഹായത്തിനുണ്ടായിരുന്നു.

ഉച്ചക്കഴിഞ്ഞ് രണ്ടുമണിയോടെ കടമാന്‍ചിറ റൈസ് മില്ലിനു സമീപം കെ.എസ്.ഇ.ബി.യുടെ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ സുനില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തീയണക്കുകയായിരുന്നു . ട്രാന്‍സ്‌ഫോര്‍മറിന്റെ ചുവട്ടില്‍ ഉണങ്ങിയ കരിയിലകള്‍ നിറഞ്ഞുകിടന്നിരുന്ന നിലയിലായിരുന്നു . ഉപേക്ഷിച്ചുകളഞ്ഞതും തീഅണയാത്തതുമായ സിഗരറ്റ് കുറ്റിയില്‍നിന്നു തീപിടിച്ച് പടര്‍ന്നാവും ട്രാന്‍സ്‌ഫോര്‍മറിനു തീപിടിച്ചതെന്നാണ് സ്റ്റേഷന്‍ അധികൃതരുടെ പ്രഥമിക നിഗമനം .LEAVE A REPLY

Please enter your comment!
Please enter your name here