ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തീസ് ഹസാരി കോടതി.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഡല്‍ഹി പോലീസിനെതിരെ വിമര്‍ശനവുമായി തീസ് ഹസാരി കോടതി. ‘ജമാ മസ്ജിദ് എന്താ പാകിസ്ഥാനിലാണോ? അവിടെയെന്താ പ്രതിഷേധിച്ചുകൂടേ? പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് അറിഞ്ഞുകൂടേ?’, എന്ന് കേസ് പരിഗണിച്ച സെഷന്‍സ് ജഡ്ജി കാമിനി ലോ ചോദിച്ചു.

   

പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തിനെതിരെയും കോടതി പ്രതികരിക്കുകയുണ്ടായി. എന്ത് അനുമതി സെക്ഷന്‍ 144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. നിരവധിയാളുകളെയും വിവിധ പ്രതിഷേധങ്ങളും കണ്ടിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്തുവരെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമാണെന്നും കോടതി അറിയിച്ചു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here