മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു,പോലീസുകാരന് അഞ്ചു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസുകാരന് അഞ്ചു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.85000 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. നേമം സ്വദേശിയായ തിരുവനന്തപുരം എസ്എപി ക്യാമ്ബിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാഹുലേയനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

   

2018 മാര്‍ച്ചിലാണ് സംഭവം നടന്നത്. തുടര്‍ന്ന് പോക്‌സോ കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയും പ്രതിയും പൊലീസ് ക്വാര്‍ട്ടേസിലെ അടുത്തടുത്ത ഫ്‌ലാറ്റുകളിലായിരുന്നു താമസം.
കുട്ടിയെ ഇയാള്‍ ബസില്‍വെച്ചും പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ചും പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംശയം തോന്നിയ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴായിരുന്നു സംഭവത്തിന്റെ ചുരുളഴിയുന്നത്.കൂടാതെ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി അധ്യാപകരോടും വിവരം വെളിപ്പെടുത്തിയിരുന്നു.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here