തിരുവാഭരണ ഘോഷയാത്ര:മത്സ്യ മാംസാദികളുടെ വില്‍പ്പന തടഞ്ഞ് വടശേരിക്കര ഗ്രാമപഞ്ചായത്ത്.രണ്ടു ദിവസത്തേക്കാണ് പഞ്ചായത്തിലെ മുഴുവന്‍ മത്സ്യ മാംസാദികളുടെ വില്‍പനയും തടഞ്ഞരിക്കുന്നത്.

ബരിമല സന്നിധാനത്തിലേക്കുള്ള തിരുവാഭരണം കടന്നു പോകുന്ന ദിവസങ്ങളില്‍ മത്സ്യ മാംസാദികളുടെ വില്‍പ്പന തടഞ്ഞ് വടശേരിക്കര ഗ്രാമപഞ്ചായത്ത്. രണ്ടു ദിവസത്തേക്കാണ് പഞ്ചായത്തിലെ മുഴുവന്‍ മത്സ്യ മാംസാദികളുടെ വില്‍പനയും തടഞ്ഞരിക്കുന്നത്. വടശേരിക്കരയില്‍ മാത്രം ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം വിവാദമായിരിക്കുകയാണ്.

   

ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തിരുഭവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനാല്‍ വടശേരിക്കര ഗ്രാമപഞ്ചായത്തിലുള്ള ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മത്സ്യ വ്യാപാരം നടത്തുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം 13, 14 തീയതികളില്‍ നിര്‍ത്തിവക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഘോഷയാത്ര നിരവധി പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ മറ്റ് പഞ്ചായത്തുകളില്‍ എവിടെയുമില്ലാത്ത നിരോധനം വടശേരിക്കരയില്‍ ഏര്‍പ്പെടുത്തിയതാണ് വിവാദമായത്. ഉത്തരവിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി പഞ്ചായത്ത് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തി വരുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എന്നാല്‍ സെക്രട്ടറി ഉത്തരവിറക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നാണ് ഭരണസമിതിയുടെ പ്രതികരണം.യു.ഡി.എഫ് ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.LEAVE A REPLY

Please enter your comment!
Please enter your name here