ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാര്‍ട്ടി അധ്യക്ഷപദവി തുടരുന്നത് അഭംഗിയാണ്,ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ .

ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ . ബി ജെ പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയാകും പുതിയ അധ്യക്ഷന്‍. ജനുവരി 20 ന് അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്‌ബോള്‍ ജെ പി നദ്ദയെ ഏകകണ്‌ഠേന അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് തിരുമാനം. അമിത്ഷായുടെ വിശ്വസ്തന്‍ ഭൂപേന്തര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകും.

   

ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാര്‍ട്ടി അധ്യക്ഷപദവി തുടരുന്നത് അഭംഗിയാണെന്നാണ് അമിത്ഷാ ബിജെപി നേതൃയോഗത്തില്‍ ഉന്നയിച്ചത്.ജനുവരി 20 ന് അധ്യക്ഷപദവിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്‌ബോള്‍ ജെ പി നദ്ദയെ അധ്യക്ഷനായി ഐകകണ്‌ഠേന തെരഞ്ഞെടുക്കാനാണ് ധാരണ. ആര്‍എസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും നദ്ദയ്ക്ക് ഉണ്ട്. നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റായ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ദേശീയ നേതൃസമിതികളും പുനഃസംഘടിപ്പിക്കും.

അമിത് ഷായുടെ വിശ്വസ്തനായ ഭൂപേന്ദര്‍ സിംഗ് അധികാര കേന്ദ്രം ആകും വിധമാകും സംഘടന ചുമതലകളുടെ ക്രമീകരണം. വര്‍ക്കിംഗ് പ്രസിഡന്റോ ഉപാധ്യക്ഷനോ ആയിരിക്കും രാജസ്ഥാനില്‍ നിന്നുള്ള ബൂപേന്ദര്‍ യാദവ്.LEAVE A REPLY

Please enter your comment!
Please enter your name here