മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ 42 ശതമാനം വരെ വര്‍ധിപ്പിക്കുന്നു.

വോഡഫോണ്‍ ഐഡിയ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നു കമ്പനി അറിയിച്ചു.

   

കഴിഞ്ഞപാദത്തില്‍ 52,922 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണു നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം. രണ്ടു ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. പഴയ പ്ലാനുകളെ അപേക്ഷിച്ച് പുതിയ പ്ലാനുകളില്‍ നിരക്ക് 42 ശതമാനം വരെ ഉയരുമെന്നാണു റിപ്പോര്‍ട്ടുകള്‍. ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here