സ്‌കൂള്‍ കലോത്സവം: പാലക്കാട് കലാകിരീടം നിലനിര്‍ത്തി.

60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. 951 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം നിലനിര്‍ത്തിയത്. 949 പോയിന്റ് നേടിയ കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.

   

അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശൂരുമാണ് ജേതാക്കള്‍. സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെന്‍ഡറി ഒന്നാം സ്ഥാനം നേടി. ഒന്‍പതാം തവണയാണ് ഗുരുകുലം സ്‌കൂള്‍ തലത്തില്‍ ഒന്നാമത് എത്തുന്നത്.

അടുത്ത വര്‍ഷത്തെ കലോത്സവം കൊല്ലം ജില്ലയിലാണ് നടത്തുക.LEAVE A REPLY

Please enter your comment!
Please enter your name here