നെടുമ്പാശേരിയില്‍ സ്വര്‍ണ വേട്ട; 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു.

വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാകുന്നു. നെടുബാശേരി അന്താരഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. മലപ്പുറം തെയ്യാല ഒമച്ചപ്പുഴ കടവുകച്ചേരി വീട്ടില്‍ ഹസ്രത്തിന്റെ പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചത്. റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം വഴി സ്വര്‍ണം കടത്താനായിരുന്നു ഹസ്രത്തിന്റെ പദ്ധതി. നാല് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ എല്‍ഇഡി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഹസ്രത്തിനെ പോലീസിന് കൈമാറും. വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ നടത്തിയ കര്‍ശന പരിശോധനയിലാണ് ഇയാള്‍ വലയിലായത്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here