ജോളിക്കൊപ്പം വിനോദയാത്ര നടത്തി; കൊലയില്‍ പങ്കില്ലന്ന് ജോണ്‍സണ്‍.

കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ പ്രതിയായ ജോളിയുമായി തനിക്ക് സൗഹൃദമുണ്ടായിരുന്നെന്ന് ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്‍ ജോണ്‍സന്റെ മൊഴി. എന്നാല്‍, കൊലപാതകങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ജോണ്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

   

ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തി.
കൂടത്തായിലെ കൊലപാതകങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ജോണ്‍സണ്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. അതേസമയം, ജോണ്‍സന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് എസ് പി വ്യക്തമാക്കി.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here