ശബരിമല നിയമനിര്‍മ്മാണം നടത്തുമെന്ന് ബിജെപി ഒരിടത്തും പറഞ്ഞിട്ടില്ല: പിഎസ് ശ്രീധരന്‍പിള്ള.

ബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്ന് ബിജെപി എവിടെയും പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ വാര്‍ത്തകളും പ്രചരണങ്ങളുമെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

   

അതിനിടെ, സംസ്ഥാന സര്‍ക്കാരിനെതിരായ എന്‍എസ്എസിന്റെ വിമര്‍ശനങ്ങള്‍ സംബന്ധിച്ചും പിള്ള പാര്‍ട്ടി നിലപാട് വ്യക്തമാക്കി.എന്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നും അതിനാല്‍ തന്നെ ഈ വിഷയത്തില്‍ വിശകലനത്തിന് ബിജെപി തയാറല്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പത്തര ലക്ഷം പുതിയ മെമ്ബര്‍മാര്‍ സംസ്ഥാനത്തു ബിജെപിയില്‍ ചേര്‍ന്നതായും ഇവരുടെ വോട്ട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു മികച്ച വിജയം സമ്മാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ അംഗങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതു കേരളത്തില്‍ നിന്നാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാര്‍ട്ടി അംഗമായത് മഞ്ചേശ്വരത്താണ്. അതിനാല്‍ അവിടെ വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here