മലപ്പുറത്ത് സൗകാര്യബസില്‍ വച്ച് യുവതിയെ ലൈംഗികമായി സ്പര്‍ശിച്ചു: സബ് രജിസ്ട്രാര്‍ പോലിസ് പിടിയില്‍.

സ്വകാര്യ ബസില്‍ വച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സബ് രജിസ്ട്രാറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി നല്‍കിയ പരാതിയിലാണ് കാഞ്ഞങ്ങാട് സബ് രജിസ്ട്രാറിനെ കാടാമ്ബുഴ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

   

പിറകില്‍ ഇരിക്കുകയായിരുന്ന ജോയ് ലൈംഗിക താത്പര്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവസമയത്ത് ജോയി മദ്യപിച്ചിരുന്നു എന്നും യുവതി പറയുന്നുണ്ട്. ബസ് എടപ്പാള്‍ ഭാഗത്ത് എത്തിയപ്പോഴാണ് യുവതി പൊലീസിന് പരാതി നല്‍കുന്നത്. തുടര്‍ന്ന് ബസ് പിന്തുടര്‍ന്ന് എത്തിയ പൊലീസ് കാടാമ്ബുഴയില്‍ വച്ചാണ് പ്രതിയെ പിടികൂടുന്നത്. പീഡിപ്പിക്കപ്പെട്ട യുവതിയില്‍ നിന്നും പരാതി എഴുതിവാങ്ങിയ ശേഷമാണ് പൊലീസ് ജോയിയെ അറസ്റ്റ് ചെയ്തത്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here