കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍.

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നു. ഇതിന് പകരമായാണ് സംഭവബഹുലമായ കൂടത്തായി കൂട്ടക്കൊലപാതം സിനിമയാക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിന്റെ സംവിധാനം, തിരക്കഥ അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

   

ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയോട് ആരംഭിക്കുമെന്നും സിനിമയില്‍ നേരത്തെ തയ്യാറാക്കിയ തിരക്കഥയില്‍ നിന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാത്ത സാഹചര്യത്തില്‍ ആരാവും ജോളിയുടെ റോളില്‍ എത്തുകയെന്നതറിയാന്‍ സിനിമാപ്രേമികള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here