കെഎസ്ആര്‍ടിസിയെ ചട്ടം പഠിപ്പിക്കാന്‍ പോയതല്ല ;ഞാന്‍ പെട്ടുപോയതാണ്; ബസ് ‘തടഞ്ഞ’സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്.

ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയുടെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. പെരുമ്പാവൂരില്‍ റോങ് സൈഡ് കയറി വന്ന ബസ്സിന് മുമ്പില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് വഴി മാറിക്കൊടുക്കാത്ത പെണ്‍കുട്ടിക്ക് പിന്തുണയും വിമര്‍ശനങ്ങളും ഒരുപോലെ വന്നത് ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴും ആ പെണ്‍കുട്ടി ചെയ്തത് ശരിയാണോ തെറ്റാണോ എന്ന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

എന്നാല്‍ താന്‍ കെഎസ്ആര്‍ടിസിയെ ചട്ടം പഠിപ്പിക്കാന്‍ പോയതല്ല, മറിച്ച് ബസിന് മുന്‍പില്‍ പെട്ടുപോയതാണ് എന്നാണ് പെരുമ്പാവൂര്‍ സ്വദേശിയായ സൂര്യയുടെ വിശദീകരണം.

‘വൈകുന്നരം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. നല്ല തിരക്കുള്ള സമയമായിരുന്നു, ചെറിയ റോഡും. പെരുമ്പാവൂര്‍ എംസി റോഡ് അല്ല, അതിനടുത്തുള്ള ഉള്‍വഴിയിലൂടെയാണ് പോയിരുന്നത്. ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുകയായിരുന്നു. എന്‌റെ തൊട്ട് മുന്‍പില്‍ ഒരു വാഹനം ഉണ്ടായിരുന്നു. അതിന്‌റെ ഡ്രൈവര്‍ ഇന്‍ഡിക്കേറ്റര്‍ എടുത്ത് വലത് വശത്തുള്ള ഒരു ഇടറോഡിലേക്ക് അത് കയറിപ്പോയത്. ആ വാഹനം പോയി കഴിഞ്ഞ് മുന്‍പില്‍ നോക്കുമ്പോള്‍ കാണുന്നത് കെഎസ്ആര്‍ടിസിയാണ്. പെട്ടന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ച അവസ്ഥയിലായി ഞാന്‍. ചുറ്റിനും നോക്കി നിന്നൊന്നുമില്ല. എന്‌റെ ശ്രദ്ധമുഴുവന്‍ മുന്നിലുള്ള വണ്ടിയില്‍ ആയിരുന്നു. പക്ഷെ ബസ്സിന്‌റെ ഡ്രൈവര്‍ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അപ്പോള്‍ തന്നെ വണ്ടിയെടുത്ത് മാറിപ്പോയി,’ സൂര്യ പറഞ്ഞു.

   

‘അവര് വലിയ വണ്ടി ഓടിക്കുന്ന ആളുകളല്ലേ, എന്തു ചെയ്യണമെന്നൊക്കെ കൃത്യമായി അറിയാമല്ലോ. ഞാനും വണ്ടിയെടുത്ത് പോന്നു. ആ പ്രശ്‌നം അവിടെ തീര്‍ന്നിരുന്നു. ബസിലുണ്ടായിരുന്ന പലരും കരുതിയത് ഞാന്‍ മനഃപൂര്‍വ്വം നിര്‍ത്തിയിട്ടതാണെന്നാണ്. കുറേ പേര്‍ കലക്കി എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. എങ്ങനെയെങ്കിലും വീട്ടില്‍ എത്തണം എന്നായിരുന്നു ചിന്ത. റോഡില്‍ സംഭവം കണ്ടുകൊണ്ട് നിന്ന ഒരാളും പറയില്ല ഞാന്‍ അവിടെ മനഃപൂര്‍വ്വം നിര്‍ത്തിയിട്ടതാണെന്ന്. പക്ഷെ ചില മാധ്യമങ്ങളിലൊക്കെ ദൃക്‌സാക്ഷി എന്ന് പറഞ്ഞ് ഒരാള്‍ ഞാന്‍ എന്തോ അഹങ്കാരം കാണിച്ചു എന്ന് പറഞ്ഞതായി കണ്ടു, നമ്മള്‍ അങ്ങനൊരു മൈന്‍ഡ് ഉള്ള ആളൊന്നും അല്ല,’ സൂര്യ പറഞ്ഞു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here