പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു.

മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മാപ്രാണം വര്‍ണ തിയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി ഇരിങ്ങാലക്കുട പോലിസ് തിരച്ചില്‍ ആരംഭിച്ചു.

   

ഇന്നലെ രാത്രിയായിരുന്നു സംഭവം. വര്‍ണ തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്നവര്‍, സമീപമുളള വീടുകള്‍ക്ക് മുന്‍പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം പതിവാണ്. ഇതേതുടര്‍ന്ന് പോലിസില്‍ പരാതിയും നല്‍കിയിരുന്നു. തിയേറ്ററിന് സമീപമാണ് രാജന്റെ വീട്. വീടിന്റെ മുന്‍പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. വീടിന് മുന്‍പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് രാജനും മരുമകനും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് സിനിമ തിയേറ്റര്‍ നടത്തിപ്പുകാരനും മൂന്നു ജീവനക്കാരും ചേര്‍ന്ന് രാജന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.

മാരകായുധങ്ങളുമായാണ് ഇവര്‍ രാജനെയും മരുമകന്‍ വിനുവിനെയും ആക്രമിച്ചതെന്ന് പോലിസ് പറയുന്നു. കുത്തേറ്റ രാജന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിയേറ്റ മരുമകന്‍ വിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here