ധനമന്ത്രി ശനിയാഴ്ച മാധ്യമങ്ങളെ കാണും.

രാജ്യത്തു സാന്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കും സൂചനകള്‍ക്കുമിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും. സാന്പത്തിക പരിഷ്‌കരണം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങള്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ജിഎസ്ടി നിരക്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഘടനാപരമായ മാറ്റം വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍, ഏറ്റവും താഴ്ന്ന നികുതി സ്ലാബിലാകും മാറ്റം വരുത്തുക. ജിഎസ്ടിയിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ചു ശതമാനം വര്‍ധിപ്പിച്ച് എട്ടു ശതമാനമാക്കി ഉയര്‍ത്തും. വാഹനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ നികുതി നിരക്കിലും മാറ്റം വരുത്തും.

   

ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന വാഹന മേഖലയ്ക്ക് ഇളവു നല്‍കും. യാത്രാവാഹനങ്ങളുടെ നികുതി 28 ശതമാനത്തില്‍നിന്നു 18 ശതമാനമാക്കിയേക്കും. 12 ശതമാനം, 18 ശതമാനം നികുതി സ്ലാബുകള്‍ ലയിപ്പിക്കാനുള്ള നിര്‍ദേശവും പരിഗണനിയിലുണ്ട്. ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here