ശിവകുമാറിന്റെ കസ്റ്റഡി നീട്ടി; ആരോഗ്യത്തിനു പ്രഥമ പരിഗണനയെന്നു കോടതി.

ള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡി.കെ ശിവകുമാറിന്റെ കസ്റ്റഡി നീട്ടി. ചൊവ്വാഴ്ച വരെയാണു ഡല്‍ഹി കോടതി കസ്റ്റഡി നീട്ടി നല്‍കിയത്.

അതേസമയം, ശിവകുമാറിന്റെ ആരോഗ്യത്തിനു പ്രഥമ പരിഗണന നല്‍കണമെന്നു കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടു നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിനു മുന്പ് ഇക്കാര്യം പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവകുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ജാമ്യം നല്‍കണമെന്നു വാദിച്ചപ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. ശിവകുമാറിനെ അഞ്ചു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. 20 രാജ്യങ്ങളിലായി ശിവകുമാറിനു 317 ബാങ്ക് അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ഏതാണ്ട് 200 കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്തുവകകളും ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തി. 22 വയസ് മാത്രമുള്ള മകളുടെ പേരില്‍ 108 കോടിയുടെ വസ്തുവകകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

   

അതേസമയം, ഈ വാദം നിഷേധിച്ച സിംഗ്വി, ശിവകുമാറിന് അഞ്ച് അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്നും ഇതിന്റെ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും അറിയിച്ചു. സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും ഇതാണോ ഇത്രയും ദിവസത്തെ അന്വേഷണത്തില്‍ ഇഡി കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു.

ഇതുവരെ ലഭിക്കാത്ത എന്ത് തെളിവാണ് അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ ശിവകുമാറില്‍നിന്നു ലഭിക്കുക എന്നു കോടതി ചോദിച്ചെങ്കിലും ചില കൂട്ടു പ്രതികളെക്കുറിച്ചും ഇവരുമായി ബന്ധപ്പെട്ടു നടത്തിയ നിക്ഷേപത്തെക്കുറിച്ചും ചോദിച്ചറിയുവാനുണ്ട് എന്നാണ് ഇഡി കോടതിയെ അറിയിച്ചത്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here