സമരം ചെയ്ത എട്ട് ജീവനക്കാരെ മുത്തൂറ്റ് ഫിനാന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

മരം ചെയ്ത സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെ മുത്തൂറ്റ് ഫിനാന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് നടപടിയെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് വ്യക്തമാക്കി.

ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തുന്ന ജീവനക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്. ഇത് ലംഘിച്ച് സിഐടിയു അനുഭാവികളായ ചില ജീവനക്കാര്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഇക്കാരണത്താല്‍ എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

   

ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്. സി.ഐ.ടി.യുവിന്റെ പിന്തുണയുള്ള സമരത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍ ജോലിയെടുക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എം.ഡിയടക്കം മറുവശത്ത് കുത്തിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയിരുന്നത്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here