എരുമേലിയെ പീതസാഗരമാക്കി ശ്രീനാരായണ ജയന്തി ഘോഷയാത്ര.

രു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന മാനവ സാഹോദര്യ മന്ത്രം നമ്മുക്കരുളിയ ശ്രീനാരായണ ഗുരുദേവന്റെ165 ആം ജന്മദിന ഘോഷയാത്ര എരുമേലിയെ മഞ്ഞക്കടലാക്കി. എരുമേലി എസ്.എന്‍.ഡി.പി.യൂണിയന്റെ 23 ശാഖാ യോഗങ്ങളില്‍ നിന്നും പീതവസ്ത്രങ്ങളണിഞ്ഞ് പീത പതാകകളേന്തി ആയിരക്കണക്കിന് ശ്രീനാരായണീയരെത്തി ചതയദിന ഘോഷയാത്ര ഗംഭീരമാക്കി.

   

രാജ്യത്തിന്റെ പല ഭാഗത്തും മതഭീകരത ജനങ്ങളെ ഭിന്നിപ്പിക്കുമ്പോള്‍ മത സൗഹാര്‍ദ്ദത്തിന്റെ പുണ്യഭൂമിയായ എരുമേലിയില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മുദ്രാവാക്യമുയര്‍ത്തി ശ്രീനാരായണീയര്‍ നടത്തിയ ചതയദിന പ്രഘോഷണയാത്ര കാണികള്‍ക്ക് ആവേശവും സന്ദേശവുമായി. വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ മികച്ച പങ്കാളിത്തം ശ്രദ്ധേയമായി.

എസ്.എന്‍.ഡി.പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.വി.അജിത്കുമാര്‍, എരുമേലി യൂണിയന്‍ പ്രസിഡന്റ് കെ.ബി.ഷാജി, യൂണിയന്‍ സെക്രട്ടറി ശ്രീപാദം ശ്രീകുമാര്‍. വനിതാ സംഘം സെക്രട്ടറി മിനി ബിജു എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here