കക്കൂസ് ടാങ്ക് ശുചീകരണത്തിനിടെ കുടുംബത്തിലെ നാലുപേര്‍ ശ്വാസംമുട്ടി മരിച്ചു.

ബിഹാറില്‍ കക്കൂസ് ടാങ്ക് ശുചീകരണത്തിനിടെ കുടുംബത്തിലെ നാലുപേര്‍ ശ്വാസംമുട്ടി മരിച്ചു. മുസഫര്‍പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണാന്ത്യം. മിനാപൂര്‍ ബ്ലോക്കിലെ ബാരാ ഭാരതി പഞ്ചായത്തിലെ മധുബന്‍ കാന്തി വില്ലേജിലാണ് സംഭവം. പുതുതായി നിര്‍മിച്ച സ്‌പെറ്റിക് ടാങ്കില്‍നിന്നു മാലിന്യം നീക്കം ചെയ്യാനെത്തിയ പുരുഷന്‍ ടാങ്കിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.

   

ടാങ്കില്‍ നിന്നു ഇയാളെ രക്ഷിക്കാനെത്തിയപ്പോഴാണ് കുടുംബാഗങ്ങളായ മറ്റുള്ളവര്‍ വിഷവാതകം ശ്വസിച്ചാണ് മരണപ്പെട്ടതെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്(ഈസ്റ്റ്) കുന്തന്‍ കുമാര്‍ പറഞ്ഞു. മധുസൂധനന്‍ സാഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സാഹ്നി, വീര്‍ കുമാര്‍ സാഹ്നി എന്നിവരാണു മരണപ്പെട്ടത്. എല്ലാവരും 30നും 35നും മധ്യേ പ്രായമുള്ളവരാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മിനാപൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ ജ്ഞാന്‍ പ്രസാദ് ശ്രീവാസ്തവ അറിയിച്ചു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here