തിരുവോണത്തിന് പച്ചക്കറി കിറ്റുമായി തൃപ്പൂണിത്തുറ ജനമൈത്രി പൊലീസ്.

തിരുവോണത്തിന് പച്ചക്കറി കിറ്റുമായി തൃപ്പൂണിത്തുറ ജനമൈത്രി പൊലീസ്. സ്റ്റേഷന്‍ പരിധിയിലെ നിര്‍ധനരായ 1400 കുടുംബങ്ങള്‍ക്ക് പൊലീസ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

പൊലീസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 1400 കുടുംബങ്ങള്‍ക്കാണ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തതത്. ഒരു കുടുംബത്തിന് ഓണ സദ്യയൊരുക്കാന്‍ വേണ്ട എല്ലാ സാധനങ്ങളും ഈ കിറ്റിലുണ്ട്. തൃപ്പൂണിത്തുറ സിഐയുടെ നേതൃത്വത്തിലായിരുന്നു കിറ്റുകള്‍ വിതരണം ചെയ്തത്.

   

21 ഇനം പച്ചക്കറികളാണ് ഒരു കിറ്റിലുള്ളത്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരുന്നു പരിപാടി. പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പൊലീസുകാരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളും നടന്നു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here