വനമേഖലയില്‍ നാടന്‍ തോക്കുമായി സിആര്‍പിഎഫ് ജവാനും സുഹൃത്തും പിടിയില്‍.

നാടന്‍ തോക്കുമായി വനമേഖലയില്‍ വച്ച് സിആര്‍പിഎഫ് ജവാനും സുഹൃത്തും പിടിയില്‍. മുത്തങ്ങ ഫോറസ്റ്റ് റേഞ്ചില്‍ തോട്ടാമൂലയില്‍ വച്ചാണ് മണിപ്പൂര്‍ സിആര്‍പിഎഫ് മണിപ്പൂര്‍ ബറ്റാലിയന്‍ ജവാന്‍ സുജേഷിനെയും വിപിനെയും വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

   

ഇന്നലെ രാത്രി പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇരുവരും പിടിയിലായത്. ഇവര്‍ക്കെതിരെ അനധികൃതമായി ആയുധം കൈവശം വച്ചതിനും വന്യജീവി വേട്ടയാടല്‍ നിയമപ്രകാരവും കേസെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here