മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു.

ലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി വിദ്യാ ചന്ദ്രന്‍(40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

   

വാക്കു തര്‍ക്കത്തെ തുടര്‍ന്ന് വിജേഷ് കുത്തിക്കൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നു. വിദ്യ ദുബായിലെ സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.

ചന്ദ്രികയാണു വിദ്യയുടെ മാതാവ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നു വരുന്നുPlease Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here