മരടിലെ ഫ്‌ളാറ്റില്‍ നിന്ന് താമസക്കാര്‍ അഞ്ച് ദിവസത്തിനകം ഒഴിയണം; നഗരസഭ ഉടന്‍ നോട്ടീസ് നല്‍കും.

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകളിലെ താമസക്കാര്‍ അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് വ്യക്തമാക്കി ഉടന്‍ നോട്ടീസ് നല്‍കുമെന്ന് നഗരസഭ സെക്രട്ടറി. ഇന്ന് ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ഇതിനിടെ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധവുമായി നഗരസഭയ്ക്കു മുന്നിലെത്തി. എന്നാല്‍ ഇവരെ അകത്തുകടത്തിവിട്ടില്ല. ഇതേത്തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ പ്രതിഷേധിച്ച് ഉടമകള്‍ തിരുവോണ ദിവസം നിരാഹാരമിരിക്കും.

   

ഫ്‌ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ ഇന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം അപേക്ഷ സമര്‍പ്പിക്കണമെന്നാണ് പരസ്യത്തില്‍ പറയുന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. എന്നാല്‍ ഫ്‌ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകള്‍.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here