മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ് മഴയില്‍ തകര്‍ന്നു.

നത്ത മഴയെ തുടര്‍ന്ന് മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ് ഭാഗികമായി തകര്‍ന്നു. പള്ളിയുടെ മുന്‍ ഭാഗമാണ് തകര്‍ന്നത്. ബാക്കിയുള്ള ഭാഗവും തകര്‍ച്ചയുടെ വക്കിലാണ്. ഏകദേശം 400 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇന്ന് രാവിലെ 11.15ഓടെ തകര്‍ന്നത്.

   

കൊച്ചിയില്‍ കറുത്ത ജൂതരും (മലബാറി ജൂതര്‍) വെളുത്ത ജൂതരും(പരദേശി ജൂതര്‍) തമ്മില്‍ നിലനിന്നിരുന്ന കടുത്ത വര്‍ണ വിവേചനത്തിന്റെ അടയാളം കൂടിയായിരുന്നു ഈ സിനഗോഗ്. അവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടര്‍ പള്ളിയുടെ ഷട്ടര്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുകയും മറ്റും ചെയ്തിരുന്നു.

ഏറെ കാലമായി ഇവിടെ പ്രാര്‍ത്ഥനയൊന്നുമില്ല. തര്‍ക്കത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ സിനഗോഗ് ഇടക്കാലത്ത് കയര്‍ ഗോഡൗണ്‍ ആയി ഉപയോഗിച്ചിരുന്നു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here