പാകിസ്ഥാനില്‍ മതത്തിന്റെ പേരില്‍ പീഡനം, പാക് മുന്‍ എംഎല്‍എ ഇന്ത്യയില്‍ അഭയം തേടി.

പാക്കിസ്ഥാനിലെ മുന്‍ എംഎല്‍എ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി. ഇമ്രാന്‍ ഖാന്റെ തെഹ്‌രീക്‌ഐഇസാഫ് പാര്‍ട്ടിയിലെ എംഎല്‍എയായ ബല്‍ദേവ് കുമാറാണ് അഭയം തേടിയത്.

പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പീഡനങ്ങള്‍ കൂടുകയാണെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് ബല്‍ദേവ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാക് സംവരണ മണ്ഡലമായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ഇദ്ദേഹം. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷമായ സിഖ് വിഭാഗം ഏറ്റുവാങ്ങേണ്ടി വരുന്ന പീഡന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭയം തേടിയിരിക്കുന്നത്.

മൂന്നു മാസത്തെ വിസയില്‍ ഓഗസ്റ്റ് 12നാണ് ബല്‍ദേവ് ഇന്ത്യയില്‍ എത്തിയത്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും മുന്നേ ലുധിയാനയിലെ ഖന്നയിലെത്തിച്ചിരുന്നു.

   

ഇപ്പോള്‍ അദ്ദേഹവും ഖന്നയിലാണ് താമസിക്കുന്നത്. തനിക്ക് പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകണ്ടെന്നും ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് ബല്‍ദേവ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാക് സൈന്യവും ഐഎസ്‌ഐയുമാണ് ഇമ്രാന്‍ ഖാനെ നിയന്ത്രിക്കുന്നതെന്ന് തുറന്നടിച്ച അദ്ദേഹം രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു.

മതത്തിന്റെ പേരില്‍ ചെറുതല്ല വലിയ പീഡനങ്ങളാണ് പാക്കിസ്ഥാനില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല മുസ്ലിങ്ങള്‍ പോലും വലിയ ഭീഷണിയാണ് അവിടെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്നപ്പോള്‍ അവിടത്തെ ജനങ്ങള്‍ വളരെ സന്തോഷിച്ചിരുന്നെന്നും എന്നാല്‍ പുതിയ പാക്കിസ്ഥാന്‍ നിര്‍മ്മിക്കുമെന്ന ഇമ്രാന്‍ ഖാന്റെ വാക്ക് പാഴ് വാക്കായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here