എഎസ്‌ഐ ജീവനൊടുക്കിയ സംഭവം; എസ്‌ഐയെ സ്ഥലംമാറ്റി.

മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ തൂങ്ങിമരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ്‌ഐയെ സ്ഥലംമാറ്റി. എസ്‌ഐ രാജേഷിനെയാണ് സ്ഥലംമാറ്റിയത്. കോട്ടയത്തേക്കാണ് സ്ഥലംമാറ്റം.

രാജഷേിന്റെ പീഡനത്തില്‍ മനംനൊന്ത് കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരി പുല്‍പ്രവീട്ടില്‍ ചന്ദ്രന്റെ മകന്‍ പി.സി. ബാബു (48) കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മേലുദ്യോഗസ്ഥന്റെ പീഡനത്തിന് എതിരെ സഹപ്രവര്‍ത്തകര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ബാബു ജീവനൊടുക്കിയത്.

   

നടുവേദനയെത്തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ 18 മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു. അവധി നീണ്ടുപോയതിനാല്‍ സിഐയും എസ്‌ഐയും ശാസിച്ചിരുന്നതായി ബാബു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എസ്‌ഐയുടെ മാനസിക പീഡനം സഹിക്കാതായതോടെ സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

എസ്‌ഐയെ കൊണ്ട് തന്റെ ശവം തീറ്റിക്കുമെന്ന് കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ബാബു പറഞ്ഞിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. കൊച്ചി സിറ്റി പോലീസിലെ ഡിവൈഎസ്പിമാരുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു. 27 വര്‍ഷമായി സര്‍വീസിലുള്ള ബാബു അടുത്തിടെയാണ് റൂറലിലേക്ക് സ്ഥലം മാറി എത്തിയത്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here