തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍.

ജ്മാനിലേക്ക് ഒത്തുതീര്‍പ്പിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്‍. ഹോട്ടലില്‍ വെച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താം എന്നപേരില്‍ കൂട്ടിക്കൊണ്ടുപോയി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എന്നാല്‍ അറസ്റ്റിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.

ചൊവ്വാഴ്ചയാണ് തുഷാറിനെ യുഎഇയിലെ അജ്മാനിലെ ഒരു ഹോട്ടലില്‍ വെച്ച് അറസ്റ്റു ചെയ്തത്. പത്തു വര്‍ഷം മുമ്ബ് നല്‍കിയ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്.
അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്ബനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നാലു ദിവസം മുന്‍പാണ് തുഷാറിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി.

   

എന്നാല്‍ പോലീസില്‍ പരാതി നല്‍കിയ വിവരം തുഷാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ മുന്‍കൂട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്ബനിയുടെ ഉടമസ്ഥത കൈമാറിയപ്പോള്‍ നല്‍കിയ പത്തുദശലക്ഷം ദിര്‍ഹത്തിന്റെ, ഏകദേശം ഇരുപതു കോടി രൂപയുടെ ചെക്ക് വണ്ടിച്ചെക്കായിരുന്നുവെന്നാണ് പരാതി.

സാമ്ബത്തിക കുറ്റകൃത്യമായതിനാല്‍ കേസിലെ പരാതി തീര്‍പ്പുകല്‍പ്പിക്കപ്പെടുകയോ പരാതിക്കാരന്‍ കേസ് പിന്‍വലിക്കുകയോ ചെയ്താല്‍ തുഷാറിനു ജയില്‍ മോചിതനാകാനാകും. അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് തുഷാറുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here