കെവിന്റേത് ദുരഭിമാനക്കൊല തന്നെ; 10 പ്രതികള്‍ കുറ്റക്കാര്‍ ; നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടു.

കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പ്രതികള്‍ കുറ്റക്കാര്‍. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. ആകെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും.
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

   

2019 ഏപ്രില്‍ 24 ന് വിചാരണ ആരംഭിച്ച കേസില്‍ 2019 ജൂലൈ 30 നാണ് വിചാരണ പൂര്‍ത്തിയായത്. 113 സാക്ഷികളെ കേസിന്റെ ഭാഗമായി വിസ്തരിച്ചു. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here