അഭിനന്ദന്‍ വര്‍ധമാന്‍ കോക്പിറ്റില്‍ മടങ്ങിയെത്തി.

ന്ത്യയുടെ അഭിമാനമായ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ കോക്പിറ്റില്‍ മടങ്ങിയെത്തി. അഭിനന്ദന്‍ വര്‍ധമാന്‍ മിഗ് 21 ജെറ്റ് വിമാനം പറപ്പിക്കാന്‍ ആരംഭിച്ചു. ആറ് മാസങ്ങള്‍ക്കു ശേഷമാണ് അഭിനന്ദന്‍ വര്‍ധമാന്‍ കോക്പിറ്റില്‍ മടങ്ങിയെത്തിയത്.

   

കഴിഞ്ഞ ഫെബ്രുവരിയില്‍ 27ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ വ്യോമാക്രമണത്തിനിടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായിരുന്നു. പിന്നീട് യുദ്ധ ഉടന്പടികളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒന്നിന് പാക്കിസ്ഥാന്‍ വര്‍ധമാനെ ഇന്ത്യയ്ക്കു കൈമാറി. ഇതിനു പിന്നാലെ ഒട്ടേറെ പരിശോധനകള്‍ക്കും നടപടികള്‍ക്കും ശേഷമാണ് വര്‍ധമാന്‍ കോക്പിറ്റില്‍ മടങ്ങിയെത്തിയത്.

അഭിനന്ദന്‍ വര്‍ധമാന്‍ പറക്കാന്‍ ആരംഭിച്ചുവെന്ന് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് പറഞ്ഞത്. നിലവില്‍ രാജ്യസ്ഥാനിലെ വ്യോമസേന താവളത്തില്‍ സേവനം ചെയ്യുകയാണ് അഭിനന്ദന്‍ വര്‍ധമാന്‍.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here