
പ്രളയത്തെ തുടര്‍ന്ന് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ അടിയന്തിരമായി ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.
പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അധ്യാപകര്‍ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖാന്തരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്.
Please Share and like us: