പിഎസ്‌സി പൊലീസ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു.

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പിഎസ്‌സി പൊലീസ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചതോടെ പട്ടികയിലുള്‍പ്പെട്ട ആയിരങ്ങള്‍ പെരുവഴിയില്‍. ജീവിക്കാനായി കൂലിവേലയ്ക്ക് പോയശേഷം കിട്ടുന്ന സമയത്ത് പഠിച്ച് ജോലി നേടിയ നിരവധി ചെറുപ്പക്കാരാണ് ലിസ്റ്റില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടിരുന്നത്. പലര്‍ക്കും പ്രായപരിധി കഴിയാറായിട്ടുണ്ട്.

റാങ്ക് ലിസ്റ്റ് നിലനിര്‍ത്തണമെന്നും നിയമനം നടത്തണമെന്നുമാവശ്യപ്പെട്ട് പിഎസ്‌സി ചെയര്‍മാന് ഭീമ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ ഉദ്യോഗാര്‍ത്ഥികള്‍. ബുധനാഴ്ച്ചയാണ് പിഎസ്‌സി ചെയര്‍മാന് മുമ്ബാകെ ഉദ്യോഗാര്‍ത്ഥികള്‍ ഭീമ ഹര്‍ജി സമര്‍പ്പിക്കുക.

   

റാങ്ക് പട്ടികയില്‍ മുന്‍പന്തിയിലെത്തിയ, യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ചിത്ത്, നസീം, പ്രണവ് എന്നിവര്‍ ക്രമക്കേട് നടത്തിയതായി പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടിക മരവിപ്പിച്ചത്.
അതേസമയം, 7 ലിസ്റ്റുകളിലെ ആദ്യ നൂറു പേരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.അതിലും വ്യാപക ക്രമക്കേട് കണ്ടെത്തിയാല്‍ ലിസ്റ്റ് റദ്ദ് ചെയ്യുമെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here