കെവിന്‍ വധക്കേസില്‍ കോടതി നാളെ ബുധനാഴ്ച വിധി പറയും.

കെവിന്‍ വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച വിധിപറയും. മൂന്ന് മാസത്തെ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി അവസാനഘട്ട നടപടികളിലേക്ക് കടക്കുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്.

പ്രണയിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറയുന്നത്. നിര്‍ണായക മൊഴികളും തെളിവുകളും തൊണ്ടിമുതലുകളും പരിശോധിച്ചാണ് കോടതി വിധിപ്രസ്താവത്തിലേക്ക് കടക്കുന്നത്.

   

കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടു പോയ അനീഷിന്റെയും, കെവിന്റെ ഭാര്യ നീനുവിന്റെയും മൊഴികളാണ് ഇതില്‍ പ്രധാനം. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്‍ വാദത്തിന് ബലം നല്‍കുന്നതായിരുന്നു നീനുവിന്റെ മൊഴി. പ്രതികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഫോണ്‍ സംഭാഷണം അടക്കം ഇരുന്നൂറ്റി മുപ്പത്തിയഞ്ച് രേഖകളും അന്‍പത്തിയഞ്ച് തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here