കനത്ത മഴയ്ക്ക് സാധ്യത; നെയ്യാര്‍ ഡാം തുറന്നു.

നത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നെയ്യാര്‍ ഡാം തുറന്നു. ഇന്ന് രാവിലെയാണ് ഡാമിന്റെ നാല് ഷട്ടറുകളും ആദ്യപടി എന്ന നിലയില്‍ ഒരിഞ്ച് തുറന്നത്.

ഇപ്പോള്‍ ഡാമില്‍ 82.20 മീറ്റര്‍ വെള്ളമുണ്ട്. ഡാമിന്റെ പരമാവധി ജലനിരപ്പ് 84.750 ആണ്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.

   

സാധാരണ 84. 300 മീറ്റര്‍ ആകുമ്‌ബോഴേ ഡാം തുറക്കാറുള്ളൂ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിരുന്നു. വൈകിട്ട് ആയപ്പോഴേയ്ക്കും ജലം കൂടുതല്‍ എത്തി തുടങ്ങി.

കലക്ടറുടെ നിര്‍ദ്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് അണക്കെട്ട് തുറന്നത്. ആറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here