നെഹ്രുട്രോഫി വള്ളംകളി ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ തിങ്കളാഴ്ച മുതല്‍ ലഭിക്കും.

നെഹ്രുട്രോഫി വള്ളംകളി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ബുക്ക് മൈ ഷോയിലൂടെ തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. മറ്റ് രണ്ട് സംവിധാനത്തിലൂടെയും ബുക്ക് ചെയ്യാനുള്ള ക്രമീകരണം ഉടന്‍തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

   

നേരിട്ട് നല്‍കുന്ന ടിക്കറ്റുകളുടെ അച്ചടി ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഹരിതചട്ടം പാലിച്ച് തന്നെയായിരിക്കും നെഹ്രുട്രോഫി വള്ളംകളി നടത്തുന്നത്. 29ന് മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടക്കുന്ന എന്‍.ടി.ബി.ആര്‍.യോഗത്തില്‍ ഉദ്ഘാടകനെ സംബന്ധിച്ചുള്ള അറിയിപ്പ് ഉണ്ടാകുമെന്നാണ് അറിയുന്നത്. വള്ളംകളി ലീഗിനും ഈ നെഹ്രുട്രോഫിയോടെ തുടക്കമാകും.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here