‘ഞാന്‍ ദളിതനല്ല. ഞാന്‍ പുലയനാണ്’; ‘എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്’ : വിനായകന്‍.

ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്ന ദളിത് പ്രവര്‍ത്തക മൃദുല ശശിധരന്റെ പരാതിയില്‍ നടന്‍ വിനായകന് ജാമ്യം ലഭിച്ചു. . ‘ഞാന്‍ ദലിതുമല്ല ഹിന്ദുവുമല്ല. എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്. അതുകൊണ്ടാണ് സംഘപരിവാറിന് മറുപടിയായി ഫെയ്‌സ്ബുക്കില്‍ ആ ചിത്രമിട്ടത്’ തന്റെ നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് വിനായകന്‍. ആരോപണങ്ങളെ കുറിച്ച് ‘കീബോഡ് ജേണലിന്’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്

   

ഞാന്‍ ദളിതനല്ല. ഞാന്‍ പുലയനാണ്. കാളിവിശ്വാസിയായ പുലയനാണ്. ഞാന്‍ ഇങ്ങനെ പറഞ്ഞുവെന്ന് നിങ്ങള്‍ക്ക് എഴുതാന്‍ ധൈര്യമുണ്ടോ? ഞാന്‍ ദളിതുമല്ല ഹിന്ദുവുമല്ല. എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്. ഞാന്‍ അത് കൊണ്ടാണ് സംഘപരിവാറിന് മറുപടിയായി ഫെയ്‌സ്ബുക്കില്‍ ആ ചിത്രമിട്ടത്. പുലയനായ എനിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് അത് നേരിട്ടു. അപ്പോ ‘ഇവര്’ എന്നെ പെടുത്താനാണ് നോക്കിയത്. ബട്ട് ഐ ഡോണ്ട് കെയര്‍. സംഘപരിവാറുമായി പ്രശ്‌നമുണ്ടായപ്പോള്‍ മുസ്ലിം സമുദായം എന്നോടൊപ്പം നിന്നു. പ്രത്യേകിച്ച് ജമാഅത്ത് പോലെയുള്ള സംഘടനകളില്‍ ഉള്ളവര്‍. സംഘപരിവാര്‍ ഡെഡ്‌ലി ക്രിമിനല്‍സാണ്’ വിനായകന്‍ പറയുന്നു.

അതേസമയം, തനിക്കെതിരായ യുവതിയുടെ ആരോപണങ്ങള്‍ വിനായകന്‍ നിഷേധിച്ചു. താന്‍ ജീവിതത്തില്‍ ഇത് വരെ ഒരു പെണ്‍കുട്ടിയോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ഫോണ്‍ സംഭാഷണം പൂര്‍ണമായും പരിശോധിച്ചാല്‍ എല്ലാ കാര്യങ്ങളും ബോധ്യമാകുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തുPlease Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here