അശ്വിന്റെ തകര്‍പ്പന്‍ ബോളിംഗിന്റെ മികവില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി

 നാഗ്പൂര്‍ ടെസ്റ്റില്‍ അശ്വിന്റെ തകര്‍പ്പന്‍ ബോളിംഗിന്റെ മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി.  124 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 310 റണ്‍സിന് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 185 റണ്‍സിന് എല്ലാവരും പുറത്തായി. 29.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ശേഷിച്ച് മൂന്ന് വിക്കറ്റുകള്‍ അമിത് മിശ്ര വീഴ്ത്തി.ഈ ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്‍് മുന്നിലെത്തി. കോഹ്‌ലി ക്യാപ്റ്റനായ ശേഷം ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര നേടുന്നത്. മുന്നാം ദിനമായ ഇന്ന് രണ്ടിന് 32 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചത്. 39 റണ്‍സ് നേടിയ ഹാഷിം അംലയും ഡുപ്ലെസിസും മാത്രമാണ് സന്ദര്‍ശക നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 215 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സും എടുത്തിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 79 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.

 Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here