യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍ നരേന്ദ്രമോദിക്ക്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നഹ്യാനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാര്‍, രാഷ്ട്രത്തലവന്മാര്‍ തുടങ്ങിയവര്‍ക്ക് സമ്മാനിക്കുന്ന ബഹുമതിയാണിത്. യു.എ.ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുന്‍നിറുത്തിയാണ് ബഹുമതി.

ഇന്ത്യയുമായി ചരിത്രപരവും വിശാലവുമായ തന്ത്രപരമായ ബന്ധമാണ് ഉളളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം നിലനിറുത്തുന്നതിന് മോദി വഹിച്ച പങ്ക് വലുതാണെന്നും യു.എ.ഇ പ്രസിഡന്റ് പറഞ്ഞു. സുഹൃത്തായ നരേന്ദ്ര മോദിക്ക് സായിദ് മെഡല്‍ സമ്മാനിക്കുന്നതിലൂടെ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് അബുദാബി കിരീടവാകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നരേന്ദ്രമോദി രണ്ട് തവണ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. ഒടുവിലത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളും ഒപ്പുവച്ചിരുന്നു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here