എല്‍.ഡി.എഫി ന് ആശ്വാസം ,യു.ഡി.എഫിന് താക്കീത് ,ബി.ജെ.പിക്ക് വീണ്ടും പ്രതീക്ഷ ….

   എല്‍ ഡി ഫിന് ആശ്വാസം ,യു ഡി എഫിന് താക്കീത് ,ബി ജെ പിക്ക് വീണ്ടും പ്രതീക്ഷ …. എല്ലാവരെയും വിജയിപ്പിച്ച എന്നാല്‍ തോല്‍പ്പിക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് വിധിയിലൂടെ കേരളജനത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്നാവാന്‍ അവസരം നല്‍കിയിരിക്കുകയാണ് .ന്യുനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും ഒരുപോലെ ആപത്താണെന്നും വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് വിധി , ശരിയായ രാഷ്ട്രീയത്തിന് ഒരു മാര്‍ക്ക് കൂടുതല്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന ശേഷം ഒരു ഉപതിരഞ്ഞെടുപ്പിലും വിജയിക്കാതെ, നിരന്തരമായി സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ പരാജയപ്പെട്ട് ,നിരാശയുടെ പടുകുഴിയിലയിരുന്ന ഇടതുമുന്നണിയെ ഒന്ന് കൈ പിടിച്ചു കരകയറ്റിയിരിക്കുകയാണ്  തദ്ദേശജനവിധിയിലൂടെ കേരളജനത. വെള്ളാപ്പള്ളി -അമിത്ഷാ കൂട്ടുകെട്ടിലൂടെ  എല്‍ ഡി എഫിനെ  കെട്ടുകെട്ടിക്കാമെന്നും കേരളത്തെ ബംഗാളാക്കുമെന്നും വീമ്പിളക്കിയവര്‍ക്കും കനത്ത താക്കീതുകൂടിയാണ് തിരഞ്ഞെടുപ്പ്ഫലം. വി എസും പിണറായിയും ഒന്നിച്ചാല്‍ കേരളജനത ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്നും തദ്ദേശവിധി ചൂണ്ടിക്കാട്ടുന്നു .ന്യുനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കേരളത്തില്‍ ഭൂരിപക്ഷ ഭീഷണിയില്‍ പ്രത്യേകിച്ച് മുസ്ലീം ന്യുനപക്ഷം എല്‍ ഡി എഫിനോപ്പം പ്രതീക്ഷയോടെ ചേര്‍ന്ന് നിന്നു. കേരളാഹൗസിലുള്‍പ്പെടെ “ഗോമാംസം ” തപ്പി മോഡിയുടെ പോലീസ് എത്തിയത് കേരളജനതയെ ഇരുത്തിചിന്തിപ്പിച്ചു .ലോകപ്രശസ്ത ബോളിവുഡ് ജനപ്രിയ നടന്‍ ഷാരൂഖ്‌ ഖാനോട് പാക്കിസ്ഥാനിലേക്ക് പോകണമെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആക്രോശിച്ചതും ന്യുനപക്ഷത്തെ ഇടതുമുന്നണിയില്‍ രക്ഷ കണ്ടെത്താനിടയാക്കി.കൂടാതെ യു ഡി എഫ് അച്ചടക്കം ലംഘിച് അരങ്ങത്തെത്തിയ വിമതന്മാര്‍ എല്‍ ഡി എഫ് വിജയം എളുപ്പമാക്കി .

   

ഒരു എം എല്‍ എ മൂത്രം ഒഴിക്കാന്‍ പോയാല്‍ താഴെ പ്പോകുന്ന സര്‍ക്കാരെന്ന് ആക്ഷേപിച്ചവര്‍ക്ക് കനത്ത മറുപടി നല്‍കിയാണ്‌, സൂത്രശാലിയായ ഉമ്മന്‍ചാണ്ടി കഴിഞ്ഞ നാലര വര്‍ഷവും എല്‍ ഡി എഫിനെ വെള്ളം കുടിപ്പിച്ചത്‌ .പി സി ജോര്‍ജിനെ ഉപയോഗിച്ച് ശേല്‍വരാജിനെ എല്‍ ഡി എഫില്‍ നിന്നും അടിച്ചു മാറ്റി നെയ്യാറ്റിന്‍കരയില്‍ വിജയിപ്പിച്ച്  യു ഡി എഫിന്‍റെ ശക്തി വര്‍ധിപ്പിച്ചു .ലോകസഭ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ എന്‍ കെ പ്രേമചന്ദ്രനെയും ആര്‍എസ് പി യെയും അടിച്ചുമാറ്റി യു ഡി എഫിനോപ്പമാക്കി വീണ്ടും എല്‍ ഡി എഫിനെ പ്രഹരിച്ചു .അരുവിക്കരയിലെത്തിയപ്പോള്‍ അവിടെയും ശക്തനായ ബി ജെ പി സ്ഥാനാര്‍ഥി ഓ രാജഗോപാലിന്‍റെ സന്നിധ്യതിലൂടെ എല്‍ ഡി എഫിനെ തറപറ്റിച്ച്  കേരളജനതയുടെ മുമ്പില്‍” ജനസംപര്‍ക്കമുള്ള” ജനനായകനായി .കേന്ദ്രസര്‍ക്കാരിനോടും കേരള ബി ജെ പി യോടും മൃദു സമീപനം തുടര്‍ന്നു .കേരളഹുസിലും ബീഫ് തപ്പി ബി ജെ പി പോലീസെത്തിയിട്ടും ശക്തമായി പ്രതികരിച്ചില്ല .വെള്ളാപ്പള്ളി -ബി ജെ പി കൂട്ടികെട്ടിനോടും മൃദു സമീപനം യു ഡി എഫ് തുട്ര്‍ന്നപ്പോള്‍ കേരള ജനത മാറിച്ചിന്തിക്കാന്‍ തുടങ്ങിയതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ച ജനവിധി.ഇതു  ഉമ്മന്‍ ചാണ്ടിക്കും യു ഡി എഫിനും  ജനങ്ങള്‍ നല്‍കിയ താക്കീതാണ് .കെ പി സി സി ക്കും യു ഡി എഫിനും വിമതരെ നിയന്ത്രിക്കാനാവത്തതും  വിനയായി.

കാലങ്ങളായി ബി ജെ പി യെ തുണച്ച എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള സമുദായങ്ങളെ മറന്നു വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴിലേക്ക് ബി ജെ പി പോകുന്നുവെന്ന തോന്നല്‍ പരമ്പരാഗത നായര്‍ വോട്ടുകള്‍ ബി ജെ പ്പിക്കു നഷ്ടപ്പെടുത്തി .വെള്ളാപ്പള്ളി കൂട്ടുകെട്ടില്ലാതെ അരുവിക്കരയില്‍ നേടിയ വിജയം വച്ച് നോക്കുമ്പോള്‍  ഇപ്രാവശ്യം നേടിയ വിജയം തുലോം കുറവാണു .രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബി ജെ പിക്ക് അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെങ്കിലും അത് ജനവിധിയില്‍ പ്രതിഫലിച്ചില്ല .എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ടാം സ്ഥാനമുള്‍പ്പെടെ നല്ലമുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലുംവെള്ളാപ്പള്ളി കൂട്ടുകെട്ടിലൂടെ പ്രതീക്ഷിച്ച വിജയം നേടാനായില്ല .ഒരു പുനരാലോചനയിലൂടെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ ബി ജെ പ്പിക്കു ഇനിയും ബഹുദൂരം മുന്നോട്ടു പോകാനവുമെന്നു പ്രതീക്ഷ നല്‍കുന്ന ജനവിധിയാണ് കേരള ജനത ബി ജെ പിക്ക് നല്‍കിയിരിക്കുന്നത്.

അതായിത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ആഴത്തില്‍ പഠിക്കുമ്പോള്‍ മൂന്നു മുന്നണികള്‍ക്കും ആശ്വസിക്കാവുന്ന,എന്നാല്‍  മാറ്റങ്ങള്‍ വരുത്തി അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തന്‍റേടം നല്‍കുന്ന ഒരു “സവിശേഷജനവിധി”യാണ് കേരളജനവിധി.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here