ബിഎസ്എന്‍എല്ലിനെ തകര്‍ത്തു കൊണ്ടാണ് ജിയോയുടെ മുന്നേറ്റം; എന്തിനു ബിഎസ്എന്‍എല്ലിനെ ബോധപൂര്‍വം തകര്‍ക്കണം; വെള്ളാശേരി ജോസഫ് ചോദിക്കുന്നു

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ തകര്‍ത്തു കൊണ്ടാണ് ജിയോയുടെ മുന്നേറ്റം. എന്തിനു ബിഎസ്എന്‍എല്ലിനെ ബോധപൂര്‍വം തകര്‍ക്കണമെന്ന് ചോദിക്കുകയാണ് വെള്ളാശേരി ജോസഫ് എന്ന ഫേസ്ബുക്ക് എഴുത്തുകാരന്‍.

ബിഎസ്എന്‍എല്‍ വൈ ഫൈ’ സ്ഥിരം പണിമുടക്കിലാണ്. പരാതിപെട്ടിട്ടും ഇതു വരെ വലിയ പ്രയോജനമുള്ളതായി കണ്ടിട്ടില്ല. ബിഎസ്എന്‍എല്‍ കേബിളുകളുടെ നവീകരണം മുറക്ക് നടക്കുന്നില്ല. കേബിള്‍ വേണ്ടാത്ത വൈ മാക്‌സ്ന്റെ പ്രസരണം എല്ലാ സ്ഥലത്തും ലഭ്യമല്ലെന്നും വെള്ളാശേരി ജോസഫ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

   

ബിഎസ്എന്‍എല്ലിന് ഒരു സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ എല്ലാ പരാധീനതകളും ഉണ്ട്. അതൊന്നും നിഷേധിക്കുന്നില്ല. പക്ഷെ ഇവിടെ കാണുന്നത് ഇത്രയേറെ സ്ഥലവും, കെട്ടിടങ്ങളും, മാന്‍പവറും, റിസോഴ്‌സസും ഉള്ള ഒരു സ്ഥാപനത്തെ മനഃപൂര്‍വം തകര്‍ച്ചയിലേക്ക് നയിക്കുന്ന പ്രവണതകളാണ്.

4G സ്‌പെക്ട്രറം’ ഇതു വരെയായി ബിഎസ്എന്‍എല്ലിന് ശരിയായി കിട്ടിയിട്ടില്ല. 3G ‘അപ്‌ഗ്രെയ്ഡ’ ചെയ്താണ് ബിഎസ്എന്‍എല്ലിന് ഇപ്പോള്‍ 4G ലഭിക്കുന്നത്. അത് തന്നെ എല്ലായിടത്തും ആയിട്ടില്ല. ‘4 G സിം’ ലഭ്യമല്ലാത്തിടത്ത് ‘2 G’ യുടെ വേഗതയെ ലഭിക്കുന്നുള്ളു എന്നാണ് പരാതി. അപ്പോള്‍ ന്യായമായും കസ്റ്റമേഴ്‌സ് ‘ജിയോ’ പോലുള്ള സ്വകാര്യ കമ്പനികളിലേക്ക് മാറും. സ്വകാര്യ മൂലധന ശക്തികളുമായി ചങ്ങാത്തമുള്ള അധികാര വര്‍ഗത്തിന് വേണ്ടതും ഇതു തന്നെയാണെന്നും വെള്ളാശേരി ജോസഫ് പറയുന്നു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here