ക്രിക്കറ്റിനെ ഒളിംപിക്‌സിലേക്ക് കൊണ്ടുവരാന്‍ സച്ചിന്‍റെ ശ്രമം

    ക്രിക്കറ്റിനെ ഒളിംപിക്‌സിലേക്ക് കൊണ്ടുവരാന്‍ സച്ചിന്‍റെ ശ്രമം. ട്വന്റി 20രൂപത്തില്‍ ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണും പങ്കെടുക്കും. നവംബറില്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തും.

   

ഏറ്റവും അവസാനമായി പാരീസ് ഒളിംപിക്‌സിലാണ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. ബ്രിട്ടനും ഫ്രാന്‍സും തമ്മിലായിരുന്നു അന്ന് മത്സരം. പലപ്പോഴും ഐസിസിയുടെ താത്പര്യ കുറവ് തന്നെയാണ് ഒളിംപിക്‌സിലേക്കുളള ക്രിക്കറ്റിന്‍റെകടന്നു വരവിന് തടസ്സമായി നിന്നത്. ക്രിക്കറ്റ് ലോകകപ്പ് അടക്കമുള്ള മറ്റ് കായിക മേളകളെ ബാധിക്കുമെന്നുള്ള ആശങ്കയായിരുന്നു ക്രിക്കറ്റിനെ തഴയാനുള്ള പ്രധാന കാരണം.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here