കുവൈറ്റില്‍ പ്രളയം; പൊതുമരാമത്ത് മന്ത്രി രാജിവെച്ചു

കുവൈത്തില്‍ പെട്ടെന്നുണ്ടായ പ്രളയത്തില്‍ വന്‍നാശനഷ്ടം. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായതിന്റെ പേരില്‍ പൊതുമരാമത്ത് മന്ത്രി ഹൊസം അല്‍ റൗമി രാജിവച്ചു. വെള്ളപ്പൊക്കത്തില്‍ നിരവധി കാറുകള്‍ ഒഴുകിപ്പോയി. ലക്ഷകണക്കിന് കുവൈത്ത് ദിനാറിന്റെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പ്രളയം നാശംവിതയ്ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതിനെത്തുടര്‍ന്നാണ് മന്ത്രി രാജിവെച്ചത്.

   

കഴിഞ്ഞ 24 മണിക്കൂറായി കുവൈത്തില്‍ മഴ തുടരുകയാണ്. വ്യാഴാഴ്ച വൈകിട്ട് മുതല്‍ ഇതുവരെ 29.63 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് കുവൈത്ത് കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറേകാലത്തിനിടയ്ക്കാണ് കുവൈത്തില്‍ ഇത്ര ശക്തമായ മഴ പെയ്യുന്നത്. കുവൈത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനോടകം ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ മാറ്റുന്നുണ്ട്.

ശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. ഫഹഹീലില്‍ ഈജിപ്ഷ്യന്‍ സ്വദേശിയാണ് മരിച്ചത്. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറിയിരുന്നു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പോലീസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here