സിക്‌സര്‍ റെക്കോഡുമായി ദഷിണാഫ്രിക്കന്‍ നായകന്‍

  കാണ്‍പൂര്‍ ഏകദിനത്തില്‍ സെഞ്ചുറിയുമായി ടീമിന്‍റെ വിജയശില്‍പിയായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ. ബി. ഡിവില്ലിയേഴ്സ് ഒരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. റെക്കോര്‍ഡ് നേട്ടത്തിന് ഡിവില്ലിയേഴ്സ് പിന്നിലാക്കിയതോ രണ്ട് മുന്‍ ഇന്ത്യന്‍ നായകന്‍മാരെയും. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും സൗരവ് ഗാംഗുലിയെയും. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡാണ് കാണ്‍പൂര്‍ ഏകദിനത്തില്‍ ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്.

   

103 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ആറ് സിക്സറുകളാണ് പറത്തിയത്. ഇതോടെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഡിവില്ലിയേഴ്സിന് ആകെ 30 സിസ്കറുകളായി. ഇതോടെ 1998ല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒമ്പത് സെഞ്ചുറികളടക്കം 29 സിക്സറുകള്‍ നേടിയിട്ടുള്ള സച്ചിന്റെ റെക്കോര്‍ഡാണ് ഡിവല്ലിയേഴ്സ് മറികടന്നത്.

രണ്ടാമതായി ഡിവല്ലിയേഴ്സ് പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30 സിക്സറുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് എ.ബി സ്വന്തമാക്കിയത്. 2000ല്‍ അഞ്ച് സെഞ്ചുറികളടക്കം 27 സിക്സറുകള്‍ നേടിയിട്ടുള്ള ഗാംഗുലിയുടെ റെക്കോര്‍ഡാണ് ഡിവില്ലിയേഴ്സ് ഇതോടെ മറികടന്നത്. സച്ചിനേക്കാളും ഗാംഗുലിയേക്കാളും കുറച്ചു സെഞ്ചുറികള്‍ നേടിയാണ് ഡിവില്ലിയേഴ്സ് സിക്സര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയതെന്നതാണ് രസകരം.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here