ദീപാവലി മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകീട്ട്

ഓഹരി വിപണിയില്‍ ദീപാവലിയോട് അനുബന്ധിച്ചുള്ള പ്രത്യേക മുഹൂര്‍ത്ത വ്യാപാരം ഇന്ന് നടക്കും. വൈകീട്ട് അഞ്ചര മണി മുതല്‍ ആറര വരെയാണ് പ്രത്യേക വ്യപാരം നടക്കുക.

ദീപാവലിയുടെ ഭാഗമായുള്ള ലക്ഷ്മി പൂജ ദിനം ഇന്നാണ്. ഈ ദിനത്തില്‍ ഓഹരി വിപണിക്ക് പുറമെ, സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള ഉത്പന്നങ്ങളിലും മുഹൂര്‍ത്ത വ്യാപാരം നടക്കും.

   

ദീപാവലിക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഉത്തരേന്ത്യയില്‍ പതിവാണ്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഇന്ന് പുതുവത്സര ദിനം കൂടിയാണ്. സംവത് 2075 വര്‍ഷം തുടങ്ങുന്നത് ഇന്നാണ്. അതുകൊണ്ട് കൂടിയാണ് പ്രത്യേക മുഹൂര്‍ത്ത വ്യാപാരം നടക്കുന്നത്. ദീപാവലിയോട് അനുബനധിച്ച് നാളെ  ഓഹരി വിപണിക്ക് അവധിയാണ്. മുഹൂര്‍ത്ത വ്യപാരത്തില്‍ നേട്ടമുണ്ടായാല്‍ വര്‍ഷം മികച്ചതായിരിക്കുമെന്നാണ് വിശ്വാസം.LEAVE A REPLY

Please enter your comment!
Please enter your name here