സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

 

ദീപാവലി ദിനത്തില്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . കേദാര്‍ പുരിയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ദീപാവലി ആഘോഷം.

   

ഉത്തരാഖണ്ഡിലെ ഹര്‍സിലില്‍ സൈനികര്‍ക്കും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത് . സൈനികരുടെ അര്‍പ്പണബോധമാണ് 125 കോടി ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ അടക്കം സൈനികര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളും അദ്ദേഹം എടുത്തു പറഞ്ഞു.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here