ദീപാവലി; അടിപൊളി ഓഫറുകളൊരുക്കി  ടെലികോം കമ്പനികള്‍

അടിപൊളി ദീപാവലി ഓഫറുകളൊരുക്കി ടെലികോം കമ്പനികള്‍. ഒന്നാമത് എത്താന്‍ മത്സരിക്കുന്ന റിലയന്‍സിന്റെ ജിയോ, വൊഡാഫോണ്‍, എന്നിവയ്ക്ക് പുറമെ ബിഎസ്എന്‍എല്ലും വരിക്കാരെ പിടിച്ചുനിര്‍ത്താനും പുതിയവരെ ചേര്‍ക്കാനുമായി രംഗത്തുണ്ട്.

പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 78 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. ഈ പ്ലാന്‍ പ്രകാരം പരിധിയില്ലാത്ത കോള്‍, നെറ്റ്, വീഡിയോ കോളിങ് എന്നിവ ലഭിക്കും. പത്ത് ദിവസമാണ് ഓഫറിന്റെ കാലാവധി. എന്നാല്‍ എസ്.എം.എസ് ആനുകൂല്യങ്ങള്‍ ഈ ഓഫര്‍ പ്രകാരം ലഭിക്കില്ല.

അതേസമയം 1,699 രൂപയുടെ ഓഫറാണ് ജിയോയുടെത്. ഒരു ദിവസം 1.5 ജിബി വെച്ച് 547.5ജിബി നെറ്റ് ഒരു വര്‍ഷത്തേക്ക് ഈ ഓഫറിലൂടെ സ്വന്തമാക്കാം. മാത്രമല്ല മൈ’ജിയോ ആപ്പുവഴിയുള്ള റീച്ചാര്‍ജുകള്‍ക്ക് ക്യാഷ് ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. നെറ്റിന് പുറമെ പരിധിയില്ലാത്ത വോയിസ് കോള്‍, എസ്.എം.എസ് എന്നിവയും ലഭിക്കും.

   

വൊഡാഫോണ്‍ 597 രൂപയുടെ പ്ലാനാണ് ഒരുക്കുന്നത്. ഡാറ്റ ഉപയോഗിക്കുന്നവരെക്കാളും കോളുകള്‍ക്ക് പ്രധാന്യം നല്‍കിയുള്ളതാണ് വൊഡാഫോണിന്റെ ഓഫര്‍. അണ്‍ലിമിറ്റഡ് കോള്‍(ദിവസം 250 മിനുറ്റ്), ഒരു ദിവസം 100 എസ്.എം.എസ് എന്നിവ ലഭിക്കും. 10 ജിബി ഡാറ്റയും നല്‍കുന്നുണ്ട്. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 168 ദിവസവും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 112 ദിവസവുമാണ് ഓഫറിന്റെ കാലാവധി.

വൊഡോഫോണിന് സമാനമായി കോളുകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് എയര്‍ടെലിന്റെ ദീപാവലി ഓഫറും. 597 രൂപയുടെ പ്ലാന്‍ തന്നെയാണ് എയര്‍ടെലിനും. കോളിന് പുറമെ 10 ജിബി ഡാറ്റ, 100 എസ്.എം.എസ്(ഒരു ദിവസം) എന്നിവയും ലഭിക്കും. 114 ദിവസമാണ് കാലാവധി. പുറമെ 219 രൂപയുടെ പ്ലാനില്‍ 1.5ജിബി ഡാറ്റ(ഒരു ദിവസം) അണ്‍ലിമിറ്റഡ് കോള്‍, 100 എം.എം.എസ്, നിബന്ധനകളോടെ ഹെലോ ട്യൂണ്‍ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയുമുണ്ട്.LEAVE A REPLY

Please enter your comment!
Please enter your name here