80ാം വയസിൽ വീല്‍ചെയറിലായാലും എന്റെ ടീമില്‍ ധോണിയെ കളിപ്പിക്കും; അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ അത്ര വലുതാണ്; സൂപ്പര്‍ താരത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഡിവില്ലിയേഴ്‌സ്

ധോണിക്കെതിരായ വിമര്‍ശനങ്ങളെ പരിഹസിച്ച് എബി ഡിവില്ലിയേഴ്‌സ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിലെ ധോണിയുടെ പ്രകടനത്തെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായാണ് ഡിവില്ലിയേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്.

ധോണിക്ക് 80 വയസായാലും അദ്ദേഹം വീല്‍ചെയറിലായാലും തന്റെ ടീമില്‍ കളിപ്പിക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സ് പറയുന്നത്. ഓരോവര്‍ഷവും ധോണി എന്റെ ടീമിലുണ്ടാവും. അദ്ദേഹത്തിന് 80 വയസായാലും, വീല്‍ ചെയറിലാണെങ്കിലും അതില്‍ മാറ്റമില്ല. കാരണം ധോണിയുടെ റെക്കോര്‍ഡുകള്‍ അത്രമാത്രം അനുപമമാണ്. ധോണിയെപ്പോലൊരു കളിക്കാരനെ എങ്ങനെയാണ് ഒഴിവാക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം. പക്ഷെ ഞാനത് ചെയ്യില്ല ഡിവില്ലിയേഴ്‌സ് പറഞ്ഞു.

   

ധോണിയെ പോലൊരു താരമുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും നിരീക്ഷകരുമെല്ലാം കഴിഞ്ഞ കുറച്ച് നാളുകളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതാണ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഫോമില്ലായ്മയാണ.് ഏഷ്യാ കപ്പിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ധോണിക്ക് ബാറ്റ് കൊണ്ട് തിളങ്ങാനാവാത്തത് വിമര്‍ശനങ്ങള്‍ക്ക് ശക്തികൂട്ടിയിരുന്നു.

രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണി 25 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തില്‍ ധോണിയെ വെല്ലാന്‍ ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ആരുമില്ല. ധോണി ലോകകപ്പ് ടീമിലുണ്ടാവണമെന്നും ഇംഗ്ലണ്ടില്‍ ധോണിക്ക് തിളങ്ങനാവുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here